LyricFront

Aa krupayillengkil anugrahichillengkil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആ കൃപയില്ലെങ്കിൽ അനുഗ്രഹിച്ചില്ലെങ്കിൽ താതന്റെ കൈകളിൽ കരുതിയില്ലെങ്കിൽ ആ ദയയില്ലെങ്കിൽ മനസ്സലിഞ്ഞില്ലെങ്കിൽ താങ്ങും തണലുമായ് കൂടെയില്ലെങ്കിൽ ഒന്നുമില്ലാതെ ഞാൻ അന്യനെപോലെ ശൂന്യമായ്പോയേനേ യേശുവേ നിൻ കൺകൾ എന്നെ കണ്ടതാൽ ഞാനിന്നും ജീവിക്കുന്നേ
Verse 2
കൃപയെ കൃപയെ വൻ കൃപയെ ദയയെ ദയയെ വൻ ദയയെ(2)
Verse 3
അർഹതയേതുമില്ല യോഗ്യത ഒന്നുമില്ല എന്നിലായ് എന്തുകണ്ടു സ്നേഹിച്ചു നീ ദോഷമല്ലാതൊന്നും ഞാൻ ചെയ്തതായ് ഓർമയില്ല പിന്നെയും തേടിവന്നു മാനിച്ചു നീ യേശുവേ മറന്നുഞാൻ പോയപാതകളിൽ നിഴലായ് കൂടെവന്നു താങ്ങിയതും(2) കൃപയെ ...
Verse 4
വരണ്ടനിലംപോലെ എന്നുള്ളം ദാഹിച്ചപ്പോൾ എന്നാത്മദാഹം തീർത്തതും നീ ഞാൻ പോലുമറിയാതെ എന്നിലെ ഭാരമെല്ലാം പൂർണമായ് തൻതോളിൽ ചുമന്നതും നീ ആ സ്നേഹം കാണാതെ ഞാനകന്ന നാളുകളിൽ ചാരെയണഞ്ഞു മാർവിൽ ചേർത്തതും(2) കൃപയെ ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?