LyricFront

Aa mukhamonnu vaadiyaal ariyaam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആ മുഖമൊന്നു വാടിയാലറിയാം ആ മിഴിയൊന്നു തേങ്ങിയാലറിയാം എൻ നാഥനാ കണ്ണുനീർ ഒപ്പി എന്നെ മാറോടു ചേർത്തണയ്ക്കും ആ യേശുനാഥന്റെ ആ സ്നേഹം നിങ്ങൾക്കും രുചിച്ചറിയാം.. (2)
Verse 2
ലോകത്തിൻ പാപത്തെ ചുമന്നനിൻ സ്‌നേഹത്തിൻ ആഴമതെത്രവർണ്ണ്യം മാനവർക്കായ് സർവ്വതും നീ ത്യാഗമായ് മേനിയിൽ സഹിച്ചുവല്ലോ പരമൊന്നതാ നിൻ പരിപാലനം അടിയങ്ങൾക്കാരുളണമേ ഈ അടിയങ്ങൾക്കരുളണമേ ആ മുഖമൊന്നു...
Verse 3
തിരുനിണം നരർക്കായ് തകരുമ്പോഴും ഇവരോട് ക്ഷമിക്കണമെന്നു ചൊല്ലി അടിയേറ്റ് അവശനായ്സഹിക്കുമ്പോഴും മനുജന്റെ പാപത്തെ തൻമേലാക്കി പരിശുദ്ധപരനെ യേശുനാഥാ നീ അടിയങ്ങൾക്കശ്രയമായ്.. ഈ അടിയങ്ങൾക്കശ്രയമായ് ആ മുഖമൊന്നു...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?