LyricFront

Aadathe srishtichu edanilakki

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആദത്തെ സൃഷ്ടിച്ചു ഏദനിലാക്കി ദൈവം ഏകനായിരിക്കാതെ സ്ത്രീ വേണം കൂട്ടവന്
Verse 2
നിദ്രയിലാദത്തിന്റെ അസ്ഥിയിലൊന്നെടുത്തു സ്ത്രീയാക്കി ചമച്ചവൻ ഹൗവ്വയെന്നു പേരുമിട്ടു
Verse 3
തോട്ടം സൂക്ഷിപ്പാനും കായ്കനികൾ ഭക്ഷിപ്പാനും തോട്ടത്തിനവരെ കാവലുമാക്കി ദൈവം
Verse 4
തോട്ടത്തിൻ നടുവിൽ നിൽക്കും വൃക്ഷത്തിൻ ഫലം നിങ്ങൾ തിന്നുന്ന നാളിൽ മരിക്കും നിശ്ചയം തന്നെ
Verse 5
ആദത്തെ വഞ്ചിപ്പാൻ സാത്താനൊരു സൂത്രമെടുത്തു സർപ്പത്തിന്റെ വായിൽ കയറി സാത്താൻ വാക്കുമായി
Verse 6
തോട്ടത്തിൻ നടുവിലുള്ള വൃക്ഷത്തിൻ ഫലം നിങ്ങൾ തിന്നുന്ന നാളിൽ കണ്ണുതുറക്കും നിങ്ങൾ
Verse 7
കണ്ണുതുറക്കും നിങ്ങൾ ദൈവത്തെപ്പോലെയാകും നേരെന്നു വിശ്വസിച്ചു പഴങ്ങൾ അവൾ പറിച്ചു
Verse 8
കണ്ടവൾ തിന്നുവേഗം കൊണ്ടു കൊടുത്തവന് തിന്നപ്പോളിരുവരും നഗ്നരായ് ചമഞ്ഞല്ലോ
Verse 9
അത്തിയില പറിച്ചു നഗ്നതയെമറച്ചു ആദത്തെ വിളിച്ചപ്പോൾ ഏദനിൽ കാൺമാനില്ല
Verse 10
കൂട്ടായി തന്ന സ്ത്രീ തന്നു എന്നെ ചതിച്ചല്ലോ തോട്ടത്തിൽ നിന്നവരെ ആട്ടിപുറത്തിറക്കി മാലഖാമാരെ കാവലുമാക്കി ദൈവം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?