LyricFront

Aadiyum anthavum aayavane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആദിയും അന്തവും ആയവനെ അൽഫാ ഒമേഗയും ആയവനെ ആലോചനയിൽ വലിയവനെ പ്രവർത്തിയിൽ ശക്തനാം ദൈവമേ
Verse 2
ഹല്ലേലുയ്യ പാടും ഞാൻ എന്നെന്നും അങ്ങേ ആരാധിക്കും എന്നെന്നും അങ്ങുമാത്രം അങ്ങുമാത്രം അങ്ങുമാത്രം സ്തുതിക്കു യോഗ്യൻ
Verse 3
വിളിച്ചപേക്ഷിക്കുമ്പോൾ ഉത്തരം തന്നരുളും ഹൃദയം തകർന്നിടുമ്പോൾ അരികിൽ വന്നണയും റാഫ യഹോവ സൗഖ്യം തരും ശമ്മ യഹോവ കൂടെവരും ഈ ദൈവംപോൽ വേറെ ദൈവമുണ്ടോ തുല്യം ചൊല്ലാൻ വേറെ ദൈവമുണ്ടോ-ഹല്ലേലുയ്യ പാടും
Verse 4
സ്തുതികളിൽ വസിക്കുന്നവൻ മഹിമയിൽ വാഴുന്നവർ സൈന്യത്തിന്നധിപനവൻ രാജാധിരാജനവൻ യഹോവ എലിയോൻ അത്യുന്നതൻ സർവശക്തൻ സർവ വ്യാപിയവൻ ഈ ദൈവംപോൽ വേറെ ദൈവമുണ്ടോ തുല്യം ചൊല്ലാൻ വേറെ ദൈവമുണ്ടോ-ഹല്ലേലുയ്യ പാടും
Verse 5
സർവ്വാധികാരിയവൻ സർവത്തിനും ഉടയോൻ ശ്രേഷ്ട്ടാധികാരിയവൻ കർത്താധികർത്തനവൻ യഹോവ നിസ്സി ജയക്കൊടിയാം യഹോവ ശാലോം സമാധാനം ഈ ദൈവംപോൽ വേറെ ദൈവമുണ്ടോ തുല്യം ചൊല്ലാൻ വേറെ ദൈവമുണ്ടോ-ഹല്ലേലുയ്യ പാടും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?