LyricFront

Aakaasha lakshanangal kando kando

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആകാശ ലക്ഷണങ്ങൾ കണ്ടോ കണ്ടോ ക്ഷാമ ഭൂകമ്പ ശബ്ദം കേട്ടോ കേട്ടോ (2) സ്വർഗ്ഗ മണവാളന്റെ വേളിക്കായ് മദ്ധ്യാകാശം ഒരുങ്ങുകയത്രേ (2)
Verse 2
കാണുമോ നീ കർത്തൻ വരവിൽ കേൾക്കുമോ കാഹള ശബ്ദത്തെ (2) പ്രിയനിൻ വരവേറ്റം ആസന്നമേ പ്രതിഫലം ലഭിക്കുന്നാൾ നിശ്ചയമേ(2)
Verse 3
ബുദ്ധിയുള്ള കന്യകമാർ വിളക്കിൽ എണ്ണ നിറച്ചോർ പ്രിയനെ കാത്തിരുന്നതാൽ ചേർന്നീടും മണവറയിൽ ലോക മോഹങ്ങൾ വെടിഞ്ഞു ആരാലും വെറുക്കപ്പെട്ടോർ വിശുദ്ധി കാത്തുസൂക്ഷിച്ചോർ ഏവരും കാണും സദസ്സിൽ
Verse 4
മുമ്പാന്മരായ പിമ്പന്മാർ പിമ്പന്മാരായ മുമ്പന്മാർ ഏവരും കാണുമതിൽ നാം കർത്താവിൻ കൊയ്ത്തു ദിനത്തിൽ പാഴാക്കിക്കളയരുതേ നിൻ ഓട്ടങ്ങൾ അദ്ധ്വാനമെല്ലാം ലോക ഇമ്പങ്ങൾ വെടിയാം കർത്താവിനായ് ഒരുങ്ങീടാം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?