LyricFront

Aakaasha meghangalil kristhan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആകാശ മേഘങ്ങളിൽ... ക്രിസ്തൻ ആഘോഷമായ് വരുന്നു ആർപ്പിടാൻ ഒരുങ്ങുക പ്രിയരെ ആ ദിനം ആഗതമായ്...
Verse 2
ഗംഭീര ധ്വനി മുഴങ്ങും-സ്വർഗ്ഗേ കേട്ടിടും ദൂതർ സ്വരം ദൈവത്തിൻ കാഹള ശബ്ദമതും കേൾക്കും ഇറങ്ങും കർത്തനും മേഘമതിൽ ആകാശ...
Verse 3
ക്രിസ്തുവിൽ മരിച്ചവരോ-മുൻപേ ഉയിർക്കും തേജസ്സോടെ ഭൂതലേ വസിക്കും വിശുദ്ധ ഗണങ്ങൾ പോയിടും ആ ദിനം മേഘമതിൽ ആകാശ...
Verse 4
കഷ്ടങ്ങൾ അടിക്കടിയായ്-വന്നു ഭീതി ഉയർത്തിടുമ്പോൾ വാഗ്ദത്തം തന്നവൻ, വാക്കു മാറാത്തവൻ കൂടെയുണ്ടെപ്പോഴും ആശ്രയമായ് ആകാശ...
Verse 5
പരിഹാസം നിന്ദകളാൽ-ലോകർ പഴിചൊല്ലും നേരത്തിലും ലോകത്തെ ജയിച്ച, നിന്ദകൾ സഹിച്ച കർത്തനിൻ സഖിത്വം കൂടെയുണ്ട് ആകാശ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?