LyricFront

Aakaasham athu varnnikkunnu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആകാശം അതു വർണ്ണിക്കുന്നു എന്റെ ദൈവത്തിൻ മഹത്വം തന്റെ കൈ വേലകളിൻ സുന്ദരവിളംബരം ആകാശത്തിൻ വിതാനം (2) നീലാകാശത്തിൻ വിതാനം ഹല്ലേലുയ്യാ ആകാശത്തിൻ വിതാനം (2)
Verse 2
സൂര്യചന്ദ്രാദികളും വെള്ളി മേഘങ്ങൾ താരകളും (2) വാനിൽ പറക്കും പറവകളും (2) അലയാഴികളും മന്ദമാരുതനും തരു പൂങ്കൊടി പൂഞ്ചോലയും(2) അവ പാടുന്നു തൻ മഹത്വം-ഹല്ലേലുയ്യാ പാടുന്നു തൻ മഹത്വം(2)
Verse 3
കാൽവറി മാമലയും അതിൽ ഉയർത്തിയ മരക്കുരിശും (2) ആ കാരിരുമ്പാണികളും (2) ആ മുൾമുടിയും ആ ചാട്ടവാറും അവൻ ഒഴുക്കിയ ചുടുനിണവും (2) അവ പാടുന്നു തൻ സ്നേഹം-ഹല്ലേലുയ്യാ പാടുന്നു തൻ സ്നേഹം (2)
Verse 4
പാപത്തിൻ ഇരുൾ നീക്കി ദിവ്യ സ്നേഹത്തിൻ ഒളി ഏകി (2) അവൻ ജീവിപ്പിച്ചെൻ ഹൃദയം (2) തിരു വൻ മഹത്വം തന്റെ ദിവ്യസ്നേഹം എന്നിൽ പെരുകിടും വൻ കൃപകൾ (2) അവ ഓർത്തെന്നും പാടിടും ഞാൻ-ഹല്ലേലുയ്യാ ഓർത്തെന്നും പാടിടും ഞാൻ (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?