Verse 1ആമേൻ ആമേൻ എന്നാർത്തു പാടി
ദൈവകുഞ്ഞാടിനെ ആരാധിക്കാം (2)
Verse 2വീണ്ടെടുക്കപ്പെട്ട കൂട്ടമെ
രക്ഷാ ദാനമെന്നാർത്തിടുക
ഈ ലോക ക്ലേശങ്ങൾ തീർന്നിടുമേ
ദൈവസന്നിധിയിൽ നിന്നിടുമേ ആമേൻ...
Verse 3കുഞ്ഞാട്ടിൻ രക്തത്തിൽ ശുദ്ധർ നാം
വെൺനിലയങ്കി ധരിച്ചിടുമേ
കയ്യിൽ കുരുത്തോലയേന്തി നാമും
സ്തുതിയും മഹത്വവും അർപ്പിക്കുമേ ആമേൻ...
Verse 4ജീവജല ഉറവയിൽ നിന്നും
നിത്യം പാനം ചെയ്യുന്നതാൽ
ദാഹം വിശപ്പുമങ്ങോട്ടുമില്ല
വെയിലും ചൂടും നമ്മെ തളർത്തുകയില്ല ആമേൻ...
Verse 5ദുഃഖത്തിൻ കണ്ണീർ കണങ്ങൾ
മണിമുത്തായി തീർന്നിടുമ്പോൾ
ഹല്ലേലുയ്യാ പാടി സ്തുതിച്ചിടുമേ
ദൈവകുഞ്ഞാടിനെ ആമേദത്തോടെ ആമേൻ...