LyricFront

Aanandam aanandam aanandame aarum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആനന്ദം ആനന്ദം ആനന്ദമേ ആരും തരാത്ത സമാധാനമേ അരുമ നാഥൻ എന്റെ അരികിലുണ്ടേ അതുമതി അടിയനീ മരുയാത്രയിൽ
Verse 2
തന്നരികിൽ എന്നും മോദമുണ്ട് ആനന്ദത്തിൻ പരിപൂണ്ണതയും മാനരുവി തിരഞ്ഞീടുന്നപോൽ ഞാനവൻ സന്നിധി കാംക്ഷിക്കുന്നു
Verse 3
നല്ലവൻ താനെന്ന് രുചിച്ചറിഞ്ഞാൽ ഇല്ലൊരു ഭാരവുമീയുലകിൽ തൻ ചുമലിൽ എല്ലാം വച്ചിടും ഞാൻ താൻ ചുമടാകെ വഹിച്ചിടുവാൻ
Verse 4
അന്ത്യം വരെ എന്നെ കൈവെടിയാ- തന്തികെ നിന്നിടാമെന്നു ചൊന്ന തൻ തിരുമാറിടമെന്നഭയം എന്തിനെനിക്കിനി ലോകഭയം
Verse 5
അക്കരക്കു യാത്ര ചെയ്യും സീയോൻ എന്ന രീതി
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?