LyricFront

Aanandam aanandame kristhya

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആനന്ദം ആനന്ദമേ ക്രിസ്ത്യ ജീവിതം ആനന്ദമേ ആനന്ദം ആനന്ദമേ ഇതു സൗഭാഗ്യ ജീവിതമേ(2)
Verse 2
അവനെ അമിതം സ്നേഹിപ്പാൻ അധികം തരും ശോധനയിൽ(2) അനുഗ്രഹം ലഭിക്കും ആകുലമകറ്റും അവൻ സന്നിധിമതിയെനിക്ക്(2)
Verse 3
ബലഹീനതയിൽ കൃപനൽകി പുലർത്തും എന്നെ വഴി നടത്തും(2) പലതിനെ നിനച്ചു വിലപിച്ചു ഹൃദയം കലങ്ങീടുകയില്ലിനി ഞാൻ(2)
Verse 4
മരുവിൻ വെയിലിൽ തളരാതെ മറയ്ക്കും തന്റെ ചിറകടിയിൽ(2) തിരുമാർവ്വിലെന്നെ അണച്ചിടും സ്നേഹ- ക്കൊടിയെൻ മീതെ വിരിച്ചിടുന്നു(2)
Verse 5
ജഡികസുഖങ്ങൾ വിട്ടോടി ജയിക്കും ശത്രുസേനകളെ(2) ജയവീരനേശു എന്നധിപതിയല്ലോ ഭയമെന്നിയേ വസിച്ചിടും ഞാൻ (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?