Verse 1ആനന്ദമോടെ ദിനം സ്തുതി പാടി
ആത്മാവിൽ ആർത്തിടാമേ
ആത്മമണാളൻ യേശുനാഥൻ
വേഗത്തിൽ വന്നിടുമേ
Verse 2ഒരുങ്ങിനിന്നിടാം തിരുസഭയെ
തളരാതെ വേലചെയ്യാം
ഹല്ലേലുയ്യാ, ആനന്ദമേ
അവനു നാം സ്തുതി പാടാം
Verse 3വിശ്വാസം, സ്നേഹം, പ്രത്യാശ ഇവയാൽ
ലോകത്തെ ജയിച്ചിടാമേ
തേജസ്സു നോക്കി ലോകത്തെ മറന്ന്
ഓട്ടത്തിൽ ജയം നേടിടാം ഒരുങ്ങി...
Verse 4വചനങ്ങൾ നിറവേറും അന്ത്യസമയമെ-
ന്നറിഞ്ഞു നാം ഉണർന്നിടുക
ദൈവത്തിൻ സർവ്വായുധം ഏന്തി
സാത്താനെ ജയിച്ചീടാമേ ഒരുങ്ങി...
Verse 5ആത്മാവിൻ വരങ്ങളാൽ നിറഞ്ഞവരായി
തേജസ്സിൻ പ്രഭയണിയാം
ആത്മമണാളൻ രാജാധിരാജൻ
വേഗത്തിൽ വന്നിടുമേ ഒരുങ്ങി...