LyricFront

Aanandamundeni-kkaanandam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആനന്ദമുണ്ടെനി-ക്കാനന്ദമുണ്ടെനി- ക്കേശു മഹാ രാജ സന്നിധിയിൽ
Verse 2
ലോകം എനിക്കൊരു ശാശ്വതമല്ലെന്നെൻ സ്നേഹം നിറഞ്ഞേശു ചൊല്ലീട്ടുണ്ട്‌ സ്വർലോക നാട്ടുകാർക്കിക്ഷിതിയിൽ പല കഷ്ടസങ്കടങ്ങൾ വന്നീടുന്നു
Verse 3
കർത്താവേ! നീയെന്റെ സങ്കേതമാകയാൽ ഉള്ളിൽ മന:ക്ലേശം ലേശമില്ല വിശ്വാസക്കപ്പലിൽ സ്വർപ്പുരം ചേരുവാൻ ചുക്കാൻ പിടിക്കണേ പൊന്നു നാഥാ
Verse 4
എന്നാത്മാവേ നിന്നിൽ ചാഞ്ചല്യമെന്തിഹെ ബാഖായിൻ താഴ്‌വരയത്രേയിതു സീയോൻപുരി തന്നിൽ വേഗം നമുക്കെത്തീ- ട്ടാനന്ദക്കണ്ണുനീർ വീഴ്ത്തിടാമേ
Verse 5
കൂടാരവാസികളാകും നമുക്കിങ്ങു വീടന്നൊ നാടെന്നൊ ചൊൽവാനെന്ത്‌? കൈകളാൽ തീർക്കാത്ത വീടൊന്നു താതൻ താൻ മീതെ നമുക്കായി വച്ചിട്ടുണ്ട്‌
Verse 6
ഭാരം പ്രയാസങ്ങളേറും വനദേശത്താ കുലം ആത്മാവിൽ വന്നീടുകിൽ പാരം കരുണയുള്ളീശൻ നമുക്കായിട്ടേറ്റം കൃപ നൽകി പാലിച്ചിടും
Verse 7
കർത്താവേ നീ വേഗം വന്നീടണേ ഞങ്ങൾ- ക്കോർത്താലി ക്ഷോണിയിൽ മഹാദു:ഖം എന്നാലും നിൻമുഖ ശോഭയതിൻമൂലം സന്തോഷ കാന്തി പൂണ്ടാനന്ദിക്കും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?