LyricFront

Aanandicharthidum njaan puthugethangal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആനന്ദിച്ചാർത്തിടും ഞാൻ പുതുഗീതങ്ങൾ പാടിടും ഞാൻ ചെയ്ത വൻ കൃപകൾക്കായി അനുദിനം സ്തുതിച്ചീടും ഞാൻ
Verse 2
കണ്മണി പോലെന്നെ കാത്തിടും കർത്തൻ തൻ കരുണകളോർത്തു ഞാൻ പാടിടുമെ(2) ആപത്തനർത്ഥങ്ങളനവധിയിൽ നിന്നും അനുദിനമവനെന്നെ വിടുവിക്കുമെ
Verse 3
ഭാരങ്ങൾ ദുഃഖങ്ങൾ നീക്കിടും കർത്തൻ തൻ വാത്സല്യമോർത്തു ഞാൻ പാടിടുമേ(2) രോഗങ്ങൾ പീഡകൾ മാറ്റിടും കർത്തൻ തൻ സാന്നിദ്ധ്യമോർത്തു ഞാൻ വാഴ്ത്തിടുമെ
Verse 4
മാലിന്യമേശാതെ പാലിക്കും കർത്തൻതൻ സ്നേഹത്തെയോർത്തു ഞാൻ പാടീടുമേ(2) രാജാധി രാജനാം കർത്തനെ കാണുവാൻ നാളുകളെണ്ണി ഞാൻ പാർത്തിടുമേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?