LyricFront

Aapathu velakalil aananda velakalil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആപത്തുവേളകളിൽ ആനന്ദവേളകളിൽ അകലാത്ത എൻ യേശുവേ അങ്ങയുടെ പാദം കുമ്പിടുന്നു ഞാൻ
Verse 2
കുശവന്റെ കയ്യിൽ കളിമണ്ണുപോൽ തന്നിടുന്നു എന്നെ തൃക്കരങ്ങളിൽ മെനഞ്ഞീടണമേ വാർത്തെടുക്കണേ ദിവ്യഹിതം­പോലെ ഏഴയാം എന്നെ
Verse 3
എനിക്കായ്‌ മുറിവേറ്റ തൃക്കരങ്ങൾ എൻ ശിരസ്സിൽ വച്ചാശിർവദിക്കണേ അങ്ങയുടെ ആത്മാവിനാൽ ഏഴയെ അഭിഷേകം ചെയ്തനുഗ്രഹിക്കണേ
Verse 4
കഷ്ടതയുടെ കയ്പുനീരിൻ പാത്രവും അങ്ങ് എൻ കരങ്ങളിൽ കുടിപ്പാൻ തന്നാൽ ചോദ്യം ചെയ്യാതെ വാങ്ങി പാനം ചെയ്യുവാൻ തിരുകൃപ എന്നിൽ പകരണമേ
Verse 5
എന്റെ ഹിതം പോലെ നടത്തരുതേ തിരുഹിതം പോലെ നയിക്കണമേ ജീവിതപാതയിൽ പതറിടാതെ സ്വർഗ്ഗ ഭവനത്തിലെത്തുവോളവും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?