LyricFront

Aaradhanaykkennum yogyane shuddhar

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആരാധനയ്ക്കെന്നും യോഗ്യനെ ശുദ്ധർ വാഴ്ത്തും യേശു നാഥനെ വീണു വണങ്ങുന്നു ഞങ്ങളും ആത്മശക്തി പകർന്നീടുക
Verse 2
ഓരോ ദിനവും നടത്തിയതോർത്താൽ എന്തു ഞാനേകിടും നിൻ പേർക്കായി നല്കിടുന്നെന്നെ സമ്പൂർണ്ണ യാഗമായ് സ്വീകരിക്കാ ഈ സമർപ്പണത്തെ
Verse 3
ആഴമാം കുഴിയതിൽ നിന്നു കരേറ്റി പാറമേലെൻ ഗമനം സ്ഥിരമാക്കി നാവിൽ പുതിയൊരു പാട്ടു നീ തന്നു നാൾകൾ മുഴുവൻ പാടിടുവാൻ
Verse 4
ശത്രുവിന്നസ്ത്രങ്ങൾ പാഞ്ഞടുത്തപ്പോൾ പരിചകൊണ്ടെന്നെ മറച്ച നാഥാ കൂടാരത്തിലെന്നെ ഒളിപ്പിച്ചതിനാൽ ശത്രുവിൻ ദൃഷ്ടി പതിച്ചതില്ല
Verse 5
ആരാധനയിന്മേൽ വാസം ചെയ്യുന്നോൻ സ്തുതി ബഹുമാനങ്ങൾക്കെന്നും യോഗ്യൻ ആത്മാവിന്നഭിഷേകം അഗ്നിയിൻ നാവായ് നല്കിയ നാഥനെ സ്തുതിച്ചിടുന്നു

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?