LyricFront

Aaradhanaykku yogyane ninne njangal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആരാധനയ്ക്കു യോഗ്യനേ നിന്നെ ഞങ്ങൾ ആരാധിച്ചീടുന്നിതാ ആഴിയും ഊഴിയും നിർമ്മിച്ച നാഥനെ ആത്മാവിൽ ആരാധിക്കാം കർത്താവിനെ നിത്യം സ്തുതിച്ചിടും ഞാൻ
Verse 2
പാപത്താൽ നിറയപ്പെട്ട എന്നെ നിന്റെ പാണിയാൽ പിടിച്ചെടുത്തു പാവന നിണം തന്നു പാപത്തിൻ കറപോക്കി രക്ഷിച്ചതാൽ അങ്ങേ ഞാൻ എന്നാളും ആത്മാവിൽ ആരാധിക്കും
Verse 3
വാഗ്ദത്തം പോലെ നിന്റെ സന്നിധാനേ നിൻ മക്കൾ കൂടിടുമ്പോൾ മദ്ധ്യേ വന്നനുഗ്രഹം ചെയ്തീടാമെന്നുര ചെയ്തവൻ നീ മാത്രമേ-എന്നാളും ആത്മാവിൽ ആരാധിക്കും
Verse 4
ആദിമനൂറ്റാണ്ടിൽ നിൻ ദാസർ മർക്കോസിൻ മാളികയിൽ നിന്നാവി പകർന്നപോൽ നിൻ ദാസർ-മദ്ധ്യത്തിൽ നിൻ ശക്തി അയച്ചീടുക നിന്നെ ഞങ്ങൾ ആത്മാവിൽ ആരാധിക്കും
Verse 5
ചെങ്കടൽ കടന്ന മിര്യാം തൻ കയ്യിൽ-തപ്പെടുത്താർത്തതുപോൽ പാപത്തിൻ ചങ്ങല പൊട്ടിച്ചെറിഞ്ഞതാൽ ഞാൻ നിന്നെ ആരാധിക്കും ആത്മാവിലും സത്യത്തിലും സ്തുതിക്കും
Verse 6
ഹോരേബിൽ മോശകണ്ട മുൾപടർപ്പിൽ കത്തിയതാം അഗ്നിയെ നിൻ മക്കളിൽ പകർന്നൽഭുതം ചെയ്യുവാൻ ബന്ധനം അഴിഞ്ഞിട്ടിന്ന് നിൻ ദാസർ ആത്മാവിലാരാധിക്കും
Verse 7
നഷ്ടപ്പെട്ട എൻ രക്ഷ നിൻ പുത്രനാൽ സൗജന്യമായ് ലഭിച്ചു സാക്ഷാൽ മുന്തിരിവള്ളി കർത്താവാം യേശുവോട് ഒട്ടിച്ചെന്നെ ചേർത്തതാൽ ഞാൻ അങ്ങേ ആത്മാവിലാരാധിക്കും
Verse 8
കെട്ടുകൾ അഴിഞ്ഞിടട്ടെ വൻരോഗങ്ങൾ പൂണ്ണമായ് നീങ്ങിടട്ടെ നിൻസഭ വളർന്നങ്ങ് എണ്ണത്തിൽ പെരുകുവാൻ ആത്മാവിൽ ആരാധിക്കും കർത്താവിനെ നിത്യം സ്തുതിച്ചിടും ഞാൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?