LyricFront

Aaradhikkunnu njangal aaradhikkunnu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു ആത്മനാഥനേശുവിനെ ആരാധിക്കുന്നു ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു
Verse 2
ഹല്ലേലുയ്യാ ഹല്ലേലുയ്യ ഗീതം പാടിടാം ഹല്ലേലുയ്യാ ഗീതം പാടി ആരാധിച്ചിടാം
Verse 3
ആത്മനാഥനേ ഞങ്ങൾ മദ്ധ്യത്തിൽ വന്നു ആത്മാവാൽ നിറച്ചിടുക ആരാധിക്കുവാൻ
Verse 4
ഇന്നു ഞങ്ങൾ വിശ്വാസത്താൽ ആരാധിക്കുന്നു അന്നു നാഥൻ മുഖംകണ്ടു ആരാധിച്ചിടും
Verse 5
സാറാഫുകൾ ആരാധിക്കും പരിശുദ്ധനേ സന്തോഷത്താൽ സ്വന്തമക്കൾ ആരാധിക്കുന്നു
Verse 6
ബന്ധനമഴിയും കെട്ടുകൾ അഴിയും ആരാധനയിങ്കൽ ബാധകൾ ഒഴിയും കോട്ടകൾ തകരും ആരാധനയിങ്കൽ
Verse 7
രോഗം മാറും ക്ഷീണം മാറും ആരാധനയിങ്കൽ മൺകുടം ഉടയും തീ കത്തീടും ആരാധനയിങ്കൽ
Verse 8
അപ്പോസ്തോലർ രാത്രികാലേ ആരാധിച്ചപ്പോൾ ചങ്ങലപൊട്ടി ബന്ധിതരെല്ലാം മോചിതരായല്ലോ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?