LyricFront

Aare bhayappedunnu vishvasi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആരെ ഭയപ്പെടുന്നു വിശ്വാസി ഞാൻ ചാരേയുണ്ടേശു എന്റെ
Verse 2
കാരുണ്യകർത്തനെൻ-ചാരത്തിങ്ങുള്ളപ്പോൾ ഏതും ഭയം വേണ്ടല്ലോ-എന്റെ പാരിടവാസത്തിൻ കാലമതൊക്കെയും ആയവൻ തന്നെ തുണ ആരെ...
Verse 3
വേലികെട്ടീട്ടുണ്ട് മാലാഖമാരന്റെ ആലയം കാവലുണ്ട്-അതാൽ ബാധകളൊന്നുമെൻ വാസസ്ഥലത്തോ- ടതിക്രമം ചെയ്കയില്ലാ ആരെ...
Verse 4
മഞ്ഞും വെയിലും ഭയപ്പെടേണ്ട ദൈവം പഞ്ഞത്തിലും പോറ്റിടും-തന്റെ കുഞ്ഞുങ്ങളിൽ ക്രിയകൊഞ്ഞ എന്നാകിലും കുറ്റം നോക്കുന്നില്ല താൻ ആരെ...
Verse 5
സാത്താൻ എന്നെപ്പറ്റി ചീത്തപറഞ്ഞാലും ചിത്തമിളക്കുന്നില്ല-ലോക മർത്യരെന്നെ പകച്ചാലുമെൻ ക്രിസ്തേശു കർത്തനെൻ പക്ഷത്തുണ്ട് ആരെ...
Verse 6
പെട്ടെന്നാപത്തുകൾ ഒട്ടേറെ വന്നാലും കിട്ടും സഹായമപ്പോൾ-എന്റെ സ്രഷ്ടാവിൻ കനിവേറുന്ന ദൃഷ്ടികൾ ഇഷ്ടമായ് നോക്കുന്നെന്നെ ആരെ...
Verse 7
ചാവിന്നുവന്നാലും ഖേദമെനിക്കില്ലാ ജീവനിൽ പ്രകാശിക്കാം എന്റെ ഭൂവിലെ കഷ്ടങ്ങൾ നീങ്ങുകയാൽ ദൈവ- നാമത്തിന്നല്ലേലുയ്യാ ആരെ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?