Verse 1ആർപ്പിൻ നാദമുയരുന്നിതാ
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ
മഹത്വത്തിൻ രാജനെഴുന്നെളളുന്നു
കൊയ്ത്തിന്റെ അധിപനവൻ
Verse 2chours:
പോയിടാം വൻ കൊയ് ത്തിനായ്
വിളഞ്ഞ വയലുകളിൽ
നേടിടാൻ വൻ ലോകത്തേക്കാൾ
വിലയേറുമാത്മാവിനെ (2)
Verse 3ദിനവും നിത്യനരകത്തിലേക്ക്
ഒഴുകുന്നു ആയിരങ്ങൾ
മനുവേൽ തൻ മഹാസ്നേഹം
അറിയാതെ നശിച്ചിടുന്നു
Verse 4ഇരുളേറുന്നു പാരിടത്തിൽ
ഇല്ലിനി നാളധികം
ഇത്തിരി വെട്ടം പകർന്നിടാൻ
എന്നെ അയയ്ക്കേണമേ
Verse 5ആരെ ഞാനയക്കേണ്ടു?
ആരിനി പോയിടും
അരുമനാഥാ നിൻ ഇമ്പസ്വരം
മുഴങ്ങുന്നെൻ കാതുകളിൽ
Verse 6ഒരു നാളിൽ നിൻ സന്നിധിയിൽ
വരുമേ അന്നടിയാൻ
ഒഴിഞ്ഞ കൈകളുമായ് നിൽപ്പാൻ
ഇടയായ് തീരരുതേ