LyricFront

Aarthiraykkum thiramaalakalaalum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആർത്തിരയ്ക്കും തിരമാലകളാലും ആർത്തിരമ്പും കൊടുങ്കാറ്റിനാലും എൻ വിശ്വാസവഞ്ചി ആടിയുലയുമ്പോൾ ലോകമാം ഗംഭീര സാഗരത്തിൽ
Verse 2
ഹല്ലേലുയ്യാ എൻ അമരക്കാരനാം യേശു എന്നെ കൈവിടില്ല ഉപേക്ഷിക്കയുമില്ല സ്വർഗ്ഗസീയോൻ തീരത്തെത്തിക്കും(2)
Verse 3
മാരകമായ രോഗമാം അലകൽ അലറിയാലും ആർത്തലച്ചാലും നിരശയിൽ ഞാൻ തളർന്നുപോയെന്നാലും വേദനയാൽ അലഞ്ഞു പോയാലും ഹല്ലേലു...
Verse 4
ആപത്തനർത്ഥങ്ങളാം കൊടുങ്കറ്റും എൻ പടകിന്മേൽ ആഞ്ഞടിച്ചാലും എൻ യേശുനായകൻ എന്നെ നയിക്കുമേ കൊടുങ്കറ്റ‍ിൽ കൂടി ആനന്ദമായ് ഹല്ലേലു...
Verse 5
എല്ലാവരും എന്നെ കൈവെടിഞ്ഞാലും എന്തെല്ലാം നഷ്ടമങ്ങു വന്നാലും എൻ അമരക്കാരൻ അകലുകയില്ല നഷ്ടത്തെ ലാഭമായി തീർത്തുതരും ഹല്ലേലു...
Verse 6
മരണമാകും ഭീകര ചുഴിയിൽ അകപ്പെട്ടാലും അലഞ്ഞുലഞ്ഞാലും ഉയിർപ്പും ജീവനുമാകുമെൻ പ്രിയനാൽ മരണത്തെ ജയിക്കും നിശ്ചയമായ് ഹല്ലേലു...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?