LyricFront

Aaru sahaayikkum lokam thunaykkumo

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആരു സഹായിക്കും? ലോകം തുണയ്ക്കുമോ? ജീവൻ പോയിടുമ്പോൾ ആശ്രയം ആരുള്ളൂ?
Verse 2
സ്നേഹിതന്മാർ വന്നാൽ ചേർന്നരികിൽ നിൽക്കും ക്ലേശമോടെല്ലാരും കണ്ണുനീർ തൂകിടും
Verse 3
ജീവന്റെ നായകൻ ദേഹിയേ ചോദിച്ചാൽ ഇല്ലില്ലെന്നോതുവാൻ ഭൂതലേ ആരുള്ളൂ?
Verse 4
ഭാര്യ, മക്കൾ ബന്ധു മിത്രരുമന്ത്യത്തിൽ ഖേദം പെരുകീട്ടു മാർവ്വീലടിക്കുന്നു
Verse 5
ഏവനും താൻചെയ്ത കർമ്മങ്ങൾക്കൊത്തപോൽ ശീഘ്രമായ് പ്രാപിപ്പാൻ ലോകം വിട്ടീടുന്നു
Verse 6
കണ്‍കളടയുമ്പോൾ കേള്‍വി കുറയുമ്പോൾ എൻ മണാളാ! നിൻ ക്രൂശിനെ കാണിക്ക
Verse 7
ദൈവമേ! നിൻ മുന്നിൽ ഞാൻ വരുംനേരത്തിൽ നിന്മുഖവാത്സല്യം നീയെനിക്കേകണേ!
Verse 8
യേശുമണവാളാ! സകലവും മോചിച്ചു നിന്നരികിൽ നില്പാൽ യോഗ്യനാക്കേണമേ!
Verse 9
പൊന്നു കർത്താവേ! നിൻ തങ്ക രുധിരത്താൽ ജീവിതവസ്ത്രത്തിൻ വെണ്മയെ നൽകണേ!
Verse 10
മരണത്തിൻ വേദന ദേഹത്തെ തള്ളുമ്പോൾ ദൈവമേ നീയല്ലാതാരെനിക്കാശ്രയം
Verse 11
യോർദാന്റെ തീരത്തിൽ ഞാൻ വരുന്നേരത്തിൽ കാൽകളെ വേഗം നീ അക്കരെയാക്കണേ
Verse 12
ഭൂവിലെ വാസം ഞാൻ എപ്പോൾ വെടിഞ്ഞാലും കർത്താവിൻ രാജ്യത്തിൽ നിത്യമായി പാർത്തിടും
Verse 13
ഇമ്പമേറും സ്വർഗ്ഗെ എൻ പിതാവിൻ വീട്ടിൽ ആയുസ്സനന്തമായി വാഴുമാറാകണേ
Verse 14
സീയോൻമലയിലെൻ കാന്തനുമായി നില്പാൻ ഞാനിനി എത്രനാൾ കാത്തിരുന്നീടെണം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?