LyricFront

Aashrayam enikkennum en yeshuvil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആശ്രയം എനിക്കെന്നും എൻ യേശുവിൽ ആയതാൽ ബലവാൻ ഞാൻ (2) ശങ്ക ഇല്ല തെല്ലും ഭീതി ഇല്ല എൻ കൂടെ ഉള്ളവൻ സർവശക്തൻ (2)
Verse 2
ഇല്ലില്ല അസാധ്യം ഒന്നും എന്റെ ദൈവത്താൽ സാധ്യം എല്ലാം (2) ചെങ്കടൽ നടുവിലും അഗ്നികുണ്ടത്തിലും കരുതുന്ന കർത്തൻ അവൻ (2)
Verse 3
വൻ തിരമാലകൾ പോൽ എൻ പടകിൽ കഷ്ടങ്ങൾ ആഞ്ഞടിച്ചാൽ (2) ഞാൻ വിളിച്ചുണർത്തുമ്പോൾ ജീവന്റെ നായകൻ ശാസിച്ചകറ്റും എല്ലാം(2) ഇല്ലില്ല...
Verse 4
ഘോരമാം വൈരികളിൻ ആയുധങ്ങൾ എതിരായി ഉയർന്നീടുമ്പോൾ (2) എന്നുടെ പരിചയും കോട്ടയും ആയവൻ വീരനായി കാവൽ ഉണ്ട്(2) ഇല്ലില്ല...
Verse 5
ആത്മാവിൻ അഗ്നി അതിൽ ഇറങ്ങി ഞാൻ ആരാധിച്ചാർത്തിടുമ്പോൾ(2) ദുഷ്ടാത്മ ശക്തികൾ നന്മയിൻ പോരുകൾ വിട്ടോഴിഞ്ഞീടുകയാം(2) ഇല്ലില്ല...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?