LyricFront

Aashrayam yeshuvil ennathinal bhagavan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആശ്രയം യേശുവിലെന്നതിനാൽ ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ ഞാൻ ആശ്വാസമെന്നിൽ താൻ തന്നതിനാൽ ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ ഞാൻ
Verse 2
കാരിരുൾ മൂടും വേളകളിൽ കർത്താവിൻപാദം ചേർന്നിടും ഞാൻ കാരിരുമ്പാണിയിൻ പാടുള്ള പാണിയാൽ കരുണനിറഞ്ഞവൻ കാക്കുമെന്നെ- കാക്കുമെന്നെ
Verse 3
തന്നുയിർ തന്ന ജീവനാഥൻ എന്നഭയം എൻനാൾ മുഴുവൻ ഒന്നിനും തന്നിടമെന്നിയേ വേറെങ്ങും ഓടേണ്ട താങ്ങുവാൻ താൻ മതിയാം-താൻ മതിയാം
Verse 4
കാൽവറി നാഥനെൻ രക്ഷകൻ കല്ലറയ്ക്കുള്ളൊടുങ്ങിയില്ല മൃത്യുവെ വെന്നവൻ അത്യുന്നതൻ വിണ്ണിൽ കർത്താധി കർത്താവായ് വാഴുന്നവൻ-വാഴുന്നവൻ
Verse 5
ഇത്ര സൗഭാഗ്യം ഇക്ഷിതിയിൽ ഇല്ല മറ്റെങ്ങും നിശ്ചയമായ് തീരാത്ത സന്തോഷം ക്രിസ്തുവിലുണ്ടെന്നാൽ തോരാത്ത കണ്ണീരേ മന്നിലുള്ളു-മന്നിലുള്ളു
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?