LyricFront

Aashrayam yeshuvilennal maname

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആശ്രയം യേശുവിലെന്നാൽ മനമേ നിന- ക്കാശ്വാസമായിടും ആയുസ്സെല്ലാം ആശ്രയിച്ചീടുന്നവർക്കനുദിനമഭയമ- നവഗണിച്ചീടുകയില്ലവനവരെ
Verse 2
മനുഷ്യനിലാശ്രയിച്ചാലനിശം നിരാശയല്ലാ- തോരു സുഖം മനസ്സിനുണ്ടായിടുമോ യേശുവിലാശ്രയിച്ചാലേതു വിഷാദമീ-ഭൂ വാസത്തിൽ വന്നാലും നിരാശയില്ലാ ആശ്രയം...
Verse 3
അവനെ നീ രുചിക്കുക ശരണമായ് കരുതുക ദിനവും നിൻ ചുമടുകളവന്മേൽ വയ്ക്ക അവനുടെ ചുവടുകൾ പതിഞ്ഞിടം നോക്കി നിന്റെ ചുവടുകൾ പതിച്ചു നീ നടന്നുകൊൾക ആശ്രയം...
Verse 4
മരിച്ചു മണ്മറയുന്ന മനുജന്റെ മഹിമയിൽ മയങ്ങുമോ മഹിയിതിൽ മതിയുള്ളവർ മരിച്ചുയിർത്തേശുവിന്റെ മഹിമ നീ കണ്ടുകൊൾക മടുത്തുപോകല്ലവനോടടുത്തു കൊൾക ആശ്രയം...
Verse 5
അവനുടെ വലിപ്പവും മഹത്വവുമിന്നനേകർ അറിയുന്നില്ലെങ്കിലും താൻ വരുമൊരുനാൾ ആദരിച്ചവരുമനാദരിച്ചവരുമാ- രേന്നതു വെപ്പെടുമാടുമാ ദിനത്തിൽ ആശ്രയം...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?