LyricFront

Aashritha vathsalaneshumaheshane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആശ്രിതവത്സലനേശു മഹേശനേ! ശാശ്വതമേ തിരുനാമം ആശ്രിതവത്സലനേ
Verse 2
നിന്മുഖകാന്തി എന്നിൽ നീ ചിന്തി കന്മഷമാകെയകറ്റിയെൻ നായകാ! നന്മ വളർത്തണമെന്നും
Verse 3
പാവന ഹൃദയം ഏകുക സദയം കേവലം ലോകസുഖങ്ങൾ വെടിഞ്ഞു ഞാൻ താവകതൃപ്പാദം ചേരാൻ
Verse 4
അപകടം നിറയും ജീവിതമരുവിൽ ആകുലമില്ല നിൻനന്മയെഴുമരികിൽ അഗതികൾക്കാശ്രയം തരികിൽ
Verse 5
ക്ഷണികമാണുലകിൻ മഹിമകളറികിൽ അനുദിനം നിൻപദത്താരിണ തിരയുകിൽ അനന്തസന്തോഷമുണ്ടൊടുവിൽ
Verse 6
വരുന്നു ഞാൻ തനിയേയെനിക്കു നീ മതിയേ കരുണയിൻ കാതലേ വെടിയരുതഗതിയേ തിരുകൃപ തരണമെൻ പതിയേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?