LyricFront

Aashvasa ganangal padidum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആശ്വാസ ഗാനങ്ങൾ പാടിടും ഞാൻ ആത്മാവിൽ പാടി ആർത്തിടും ഞാൻ അത്ഭുത രക്ഷകനേശുവിന്നായ് ഉത്തമഗീതങ്ങൾ പാടിടും ഞാൻ
Verse 2
പാടും ഞാനേശുവിന്നായ് എന്നും പാടും ഞാനേശുവിന്നായ് പാടുമെൻ പാപം പരിഹരിച്ച പ്രാണേശനേശുവിന്നായ്
Verse 3
സങ്കടത്താലുള്ളം നീറിടുമ്പോൾ ചാരുവാനേശു നാഥനുണ്ട് തൻകരം കണ്ണീർ തുടച്ചു എന്നെ തൻചിറകടിയിൽ കാത്തിടുമേ
Verse 4
കാർമേഘത്താൽ വാനം മൂടിയാലും കൂരിരുളെങ്ങും വ്യാപിച്ചാലും നീതിയിൻ സൂര്യനാം യേശു തന്റെ കാന്തിയിലെന്നെ നടത്തിടുമേ
Verse 5
വിശ്വാസത്താലോട്ടം തികയ്ക്കും ഞാൻ വിശ്വാസം കാത്തു നിന്നിടും ഞാൻ വിശ്വാസനാഥനെ നോക്കിടും ഞാൻ വിശ്രമദേശത്തിലെത്തുവോളം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?