LyricFront

Aashvasamay enikkeshuvunde

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആശ്വാസമായെനിക്കേശുവുണ്ട് ആശ്രയിപ്പാനവൻ കൂടെയുണ്ട് ആകയാൽ ജീവിതഭാരമെനിക്കില്ല ആകുലമൊന്നുമില്ല
Verse 2
കാൽവറി ക്രൂശിലെൻ ജീവനാഥൻ കാൽകരമാണി തുളച്ച നേരം എന്നെയാണോർത്ത തെന്നോർക്കുമ്പോഴെന്നുള്ളം കത്തുന്നു സ്നേഹാഗ്നിയാൽ
Verse 3
സ്നേഹിച്ചു ജീവൻ വെടിഞ്ഞ നാഥൻ സ്നേഹിച്ചിടുമെന്നെ നിത്യകാലം തന്റെ ഹൃദയത്തിൽ വേദനയേകുന്നതൊന്നും ഞാൻ ചെയ്തിടുമോ?
Verse 4
സ്വന്തജനങ്ങൾ മറന്നിടിലും എന്താപത്തായാലുമെന്നാളിലും എന്നെക്കരുതുവാൻ കൈത്താങ്ങലേകുവാൻ എന്നും മതിയായവൻ
Verse 5
സർവ്വാംഗസുന്ദരൻ മാധുര്യവാൻ നാവില്ലെനിക്കിന്നു വർണ്ണിക്കുവാൻ നിത്യത പോരാ തൻ നിസ്തുല സ്നേഹത്തി ന്നാഴമളന്നിടുവാൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?