LyricFront

Aashvasamekuvaan nee mathi nathhaa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആശ്വാസമേകുവാൻ നീ മതി നാഥാ ആലംബമേകിടാൻ നീ മതിയെന്നും കദനങ്ങളിൽ എന്റെ സഹനങ്ങളിൽ-എന്നും കൂട്ടായെനിക്കിനി നീ മതി നാഥാ
Verse 2
സ്തുതികൾക്കു യോഗ്യൻ യാഹെന്ന ദൈവം ആരാധിപ്പാൻ യോഗ്യൻ വല്ലഭനാം ദൈവം
Verse 3
ഉള്ളം തകരുമ്പോൾ അറിയുന്ന നാഥാ അഗതിൾക്കാശ്വാസം നീ തന്നെയെന്നും ഈ മരുയാത്രയിൽ ജീവന്നുറവയാം നീയില്ലയെങ്കിലെൻ ജീവിതം ശൂന്യം
Verse 4
കണ്ണു നിറയുമ്പോൾ തുടച്ചിടും നാഥാ ഞാനൊന്നു തളർന്നാൽ നീയെന്നെ താങ്ങും ഈ ലോകയാത്രയതിൽ കരുണയിൻ ഒളിയാം നീയില്ലയെങ്കിലെൻ ജീവിതം ശൂന്യം
Verse 5
മനം പുതുക്കി ഞാൻ കാത്തിടും പ്രിയനെ ഏഴയാമെനിക്കെന്നും പുതുബലം തരിക ഈധരണിയതിൽ കരുതലിൻ തണലാം നീയില്ലയെങ്കിലെൻ ജിവിതം ശൂന്യം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?