LyricFront

Aathma manavaalaa thiru sabha

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആത്മ മണവാളാ തിരുസഭയ്ക്കാനന്ദം നീയല്ലാതെ ആരുമരുളുകില്ല അവൾക്കിഹലോകമോ യോഗ്യമല്ല
Verse 2
നിന്നെക്കുറിച്ചുള്ള പരിജ്ഞാനമെന്നതിൻ മേന്മമൂലം മന്നിതിൻ ലാഭമിന്നു തിരുജനമെണ്ണിടും ചേതമെന്ന്
Verse 3
ലോകവെയിൽ കലർന്നു കറുത്തുപോയ് ദേഹമെന്നാലഴകായ് നീ കരുതി സഭയെ പുലർത്തിടുന്നത്ഭുതം നിൻ കൃപയേ!
Verse 4
നിന്ദ ചുമന്നിടുന്നു തിരുജനം മന്നിടം തന്നിലിന്നു ധന്യമെന്നെണ്ണിടുന്നു അതു നിന്റെ വന്ദ്യനാമത്തിലെന്നും
Verse 5
പോരുകളേറെയുണ്ട് പിശാചൽപ്പനേരമിതെന്നു കണ്ട് പാരിടമാധികൊണ്ടു നിറയ്ക്കുന്നു പാരമുത്സാഹം പൂണ്ട്
Verse 6
എന്നു നീ വന്നിടുമോ? ദുരിതങ്ങൾ എന്നിനി തീർന്നിടുമോ എന്നു കൊതിച്ചിടുന്ന ജനങ്ങളാമെങ്ങളെ ചേർക്കണമേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?