LyricFront

Aathmeeka bhavanamathil cherum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആത്മീക ഭവനമതിൽ ചേരും നാളടുത്തായതിനാൽ ആനന്ദ രൂപനാം യേശു പരൻ വഴി തേടുക നീ മനമേ
Verse 2
സകല മനുഷ്യരുമീയുലകിൽ പുല്ലുപോൽ എന്നറിക പുല്ലിന്റെ പൂക്കൾ പോലെ മന്നിൽ വാടി തളർന്നു വീഴും കാറ്റടിച്ചാൽ അതു പറന്നുപോം സ്വന്തം ഇടമറിയാതെ തെല്ലും
Verse 3
കിടുകിടെ കിടുങ്ങുന്നല്ലോ ലോകം മുഴുവനും ഓർത്തു നോക്കിൽ എവിടെയും അപകടങ്ങൾ ഭീതീ മരണമതും ത്വരിതം പാലകർ പതറുന്നു പാരിതിലുഴലുന്നു വിഫലമല്ലോ ശ്രമങ്ങൾ
Verse 4
ക്രിസ്തുവിൽ വസിക്കുന്നവർ ഭവനം പാറമേൽ ഉറച്ചവരായി ഊറ്റമായി അലയടിച്ചാൽ മാറ്റം ലേശം വരാത്തവരായ് വന്മഴ ചൊരിഞ്ഞാൽ നദികളും ഉയർന്നാൽ വീഴുകില്ല ഭവനം
Verse 5
ആടുകൾ നൂറുള്ളതിൽ നീയങ്ങു ഓടിയകന്നവനായി തേടി നിന്നെ പിടിപ്പാൻ നാഥൻ വീടു വെടിഞ്ഞവനായി വീണ്ടെടുത്തതാൽ നിന്നെ തോളിലെടുത്തവൻ വീട്ടിൽ കൊണ്ടാക്കീടുമെ
Verse 6
കളപ്പുരകൾ നിറച്ചാൽ ധാന്യം വളരെ നീ കൂട്ടീവെച്ചാൽ കഴിപ്പാനേറിയ നാൾ കരത്തിൽ കരുതി നീ കാത്തിരുന്നാൽ ഇന്നു നിന്നാത്മാവെ നിന്നിൽ നിന്നെടുത്താലെന്തു ചെയ്യും മനമെ
Verse 7
വീണ്ടും ജനിച്ചില്ലെങ്കിൽ നീയോ വീട്ടിൽ കടക്കയില്ല ആത്മാവിൽ ജനിക്കണമെ ആത്മഭവനത്തിൽ പൂകിടുവാൻ രക്തത്തിൽ കഴുകി നീ വെള്ളത്തിൽ മുഴുകിയിട്ടാത്മാവിൽ നിറഞ്ഞീടണം
Verse 8
വിശ്വസിച്ചാൽ മകനെ ദൈവ മഹത്വം നീയിന്നു കാണും ആശ്വസിപ്പാനിവിടെ ക്രിസ്തു നായകനൊരുവൻ മാത്രം നിനക്കായി കുരിശിൽ മരിച്ചവൻ വരുമെ താമസിക്കില്ലിനിയും

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?