LyricFront

Aayiram sooryagolangal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആയിരം സൂര്യഗോളങ്ങൾ ഒന്നിച്ചുദിച്ചാലും ആകുമോ നിൻ മുഖശോഭപോലെ ആയിരം ചന്ദ്രഗോളങ്ങൾ ഒന്നിച്ചുദിച്ചാലും ആകുമോ നിൻ മുഖകാന്തി പോലെ
Verse 2
ദിവ്യ സമാഗമകൂടാരത്തിൽ ദിവ്യ ദർശനമെകിയപോൽ ഉന്നതസ്നേഹാഗ്നിജ്വാലയായ് തെളിയൂ.. തെളിയൂ...
Verse 3
നീതിസൂര്യനായവനെ സ്നേഹമായുണർന്നവനെ ശാന്തിയായ്‌ ജീവനായ് മഹിയിൽ പാവന ദീപമായ്, നീ തെളിച്ച വീഥിയിൽ നീങ്ങിടുന്ന വേളയിൽ നീ വരണേ.. താങ്ങീടണേ... ആയിരം...
Verse 4
ലോകപാപങ്ങൾ ഏറ്റവനെ പാപവിമോചകനായവനെ ശാന്തനായ് ശൂന്യനായ് കുരിശിൽ വേദനയേറ്റവനെ, നിന്റെ ഉത്ഥാനശോഭയിൽ നിർമ്മലമാനസരായിടുവാൻ കനിയണമേ.. കാരുണ്യമേ... ആയിരം...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?