LyricFront

Aayirangalil sundaran vandithan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആയിരങ്ങളിൽ സുന്ദരൻ വന്ദിതൻ ആരിലുമുന്നതൻ ക്രിസ്തുവാം
Verse 2
അവനൊപ്പം പറയാനൊരാളുമില്ല അവനെപ്പോലരാധ്യനാരുമില്ല അവനിൽ ശരണപ്പെട്ടാരുമേ ആരുമേ ഒരുനാളും അലയാതെ മോദമായ്-മോദമായ് മരുവും മരുവിലും ശാന്തമായ്
Verse 3
അവനിക്കു പൊതുവായ് നിറുത്തി ദൈവം അവനേക്കൊണ്ടത്രേ നിരപ്പു തന്നു അവനെ വിട്ടൊരുനാളും പോകുമോ-പോകുമോ അരുതാത്തതൊന്നുമേ ചെയ്യുമോ-ചെയ്യുമോ അവനെയോർത്തനിശം ഞാൻ പാടിടും
Verse 4
വരുവിൻ വണങ്ങി നമസ്ക്കരിപ്പിൻ ഒരുമിച്ചുണർന്നു പുകഴ്ത്തിടുവിൻ ബലവും ബഹുമാനമാകവേ- ആകവേ തിരുമുമ്പിലർപ്പിച്ചു വീഴുവിൻ-വീഴുവിൻ തിരുനാമമെന്നേക്കും വാഴ്ത്തുവിൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?