LyricFront

Adhipathiye ange sthuthichidunnen

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അധിപതിയേ അങ്ങേസ്തുതിച്ചിടുന്നേൻ അകംനിറഞ്ഞണമോദാലാർത്തിടുന്നേ കർത്താവേ നീ ചെയ്ത നന്മകളെല്ലാം നിത്യം നിത്യം ഞാൻ നിനച്ചീടുന്നേ
Verse 2
കർത്തനേ നിൻ കരുണകളോർത്തു പാടുന്നേ നിത്യനേ നിൻ കൃപകളെ ധ്യാനിച്ചീടുന്നേ എത്ര എത്ര സ്തുതിച്ചാലും പോരാ നിൻ സ്നേഹമ- തെത്രയോ ആശ്ചര്യം എത്ര ബഹുലം... ആ
Verse 3
ആഴമായ കുഴിയിൽ നിന്നുയർത്തി എന്നെ ഉറപ്പുള്ള കൻമലമേൽ നിറുത്തിചെമ്മേ നിത്യവും പാടുവാനുത്തമഗീതങ്ങ- ളെത്രയോ നാവിന്മേൽ പകർന്നതിനാൽ... ആ
Verse 4
പച്ചയായ പുൽപുറത്തു കിടത്തിടുന്നു...നിത്യം സ്വഛമായ ജലത്തിലേക്കാനയിയ്ക്കുന്നു എന്നെന്നും നേർവഴികാട്ടി നടത്തുന്ന നല്ലോരിടയനാം യേശുനാഥാ... ആ
Verse 5
ആത്മശക്തിയാലെന്നുള്ളം നിറച്ചിടുന്നു-ഭൂവിൽ സ്വർഗ്ഗസുഖം നിത്യമനുഭവിച്ചിടുന്നു നിത്യമായ ഞരക്കത്താൽ ക്ഷീണിച്ചോരെന്നെ സം- പുഷ്ടിയാനിഗ്രഹിച്ചുയർത്തിടുന്നു... ആ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?