LyricFront

Adrshya karangalaal karuthidum daivam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അദൃശ്യകരങ്ങളാൽ കരുതിടും ദൈവം അവനിയിലനുദിനം പുലർത്തിടും ദൈവം ആവശ്യഭാരങ്ങൾ അറിഞ്ഞിടും ദൈവം അതിശയമായെന്നെ നടത്തുന്നവൻ എന്റെ ദൈവമെനിക്കെത്ര നല്ലവനാം
Verse 2
തുമ്പങ്ങൾ ഏറിടുമ്പോൾ അൻപിൻ കരങ്ങളാൽ താങ്ങിടും താൻ കൂരിരുളിൻ താഴ്‌വരയിൽ കൂട്ടാളിയായ്‌ വന്നിടും താൻ ഉറ്റവർ സ്നേഹിതർ കൈവെടിഞ്ഞീടിലും മാറ്റമില്ലാത്തവൻ തുണയരുളും എന്റെ ദൈവം എനിക്കെത്ര നല്ലവനാം അദൃശ്യ...
Verse 3
അനർത്ഥങ്ങൾ പെരുകിടുമ്പോൾ തൻ തൂവലിൽ മറച്ചിടുമേ കാലുകളിടറീടാതെ ദൂതർ കാവലിൽ പാലിക്കുമേ തിൻമകൾ സർവ്വവും അകറ്റിയെൻ ജീവനിൽ നൻമകൾ അളവെനേന്യ ചൊരിയുന്നവൻ എന്റെ ദൈവം എനിക്കെത്ര നല്ലവനാം അദൃശ്യ...
Verse 4
ഹൃദയം നുറുങ്ങിടുമ്പോൾ ദിവ്യ സാന്നിദ്ധ്യം അരുളിടും താൻ മനനസ്സു തകർന്നിടുമ്പോൾ രക്ഷയേകിടും ദൈവമവൻ സങ്കടവേളയിൽ സാന്ത്വനം അരുളി എൻ ജീവിതത്തെ പാരിപാലിച്ചിടും എന്റെ ദൈവം എനിക്കെത്ര നല്ലവനാം അദൃശ്യ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?