LyricFront

Agniyude abhishekam pakaraname

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അഗ്നിയുടെ അഭിഷേകം പകരണമേ ആത്മശക്തിയാൽ എന്നെ നിറക്കേണമേ ദൈവത്തിന്റെ ആത്മാവെ ഇറങ്ങിവന്ന് നിന്റെ തിരുസഭയെ പണിയണമേ
Verse 2
സ്വർഗ്ഗീയ അഗ്നിയേ ശുദ്ധിചെയ്യും അഗ്നിയേ ദഹിപ്പിക്കും അഗ്നിയേ പരിശുദ്ധ അഗ്നിയേ
Verse 3
ഏലിയാവെ നിറച്ചതാം ദിവ്യ അഗ്നിയേ ബാലിനെ വീഴ്ത്തിയ ദിവ്യ അഗ്നിയേ ദാസരിൽ ബലം തരും ദിവ്യ അഗ്നിയേ തടസ്സങ്ങൾ നീക്കിടും ദിവ്യ അഗ്നിയേ
Verse 4
ദൈവസഭയിൻ പണി തടഞ്ഞീടുന്ന സാത്താന്യ ശക്തികൾ തകർത്തീടുവാൻ പതാളഗോപുരങ്ങൾ വീഴ്ത്തീടുവാൻ പൂർണ്ണശക്തി പകർന്നിടും ദിവ്യ അഗ്നിയേ
Verse 5
പൂർണ്ണവിശുദ്ധയാം കന്യകയായ് മണവാട്ടിയാം സഭ ഒരുങ്ങീടുവാൻ മണവാളൻ വരവിനായ് കാത്തു നിൽപാൻ പുതുശക്തി പകരുന്ന ദിവ്യ അഗ്നിയേ
Verse 6
ഉയരത്തിൻ ശക്തിയെ ധരിച്ചുകൊണ്ട് ഉലകത്തിൻ മാനങ്ങൾ വെടിഞ്ഞിടുവാൻ ഇളകാത്ത രാജ്യത്തിൽ വാണിടുവാൻ ജയം തന്നു നടത്തിടും ദിവ്യ അഗ്നിയേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?