LyricFront

Akhilandathin udayavanaam daivam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അഖിലാണ്ഡത്തിന്നുടയവനാം ദൈവം സ്തുത്യൻ പരിശുദ്ധൻ സകല ചരാചര രചയിതാവാം ദൈവം നിത്യൻ പരിശുദ്ധൻ
Verse 2
പരിശുദ്ധൻ പരിശുദ്ധൻ മഹിമയിലുന്നതനേ സ്തുതികളിൽ വസിക്കും ദേവാധിദേവാ ആരാധിക്കുന്നു ഞങ്ങൾ(2)
Verse 3
തിരുസാരൂപ്യം മാനവനേകിയോൻ വന്ദ്യൻ പരിശുദ്ധൻ ജ്ഞാനവും മാനവും മഹിമയും അണിയിച്ചോൻ ധന്യൻ പരിശുദ്ധൻ പരിശുദ്ധൻ…
Verse 4
തനയനെ നൽകിയീപാരിനെ വീണ്ടവൻ നിരുപമൻ പരിശുദ്ധൻ കാൽവറിയിൽ എന്റെ പാപത്തിന്റെ ബലിയായ നാഥൻ പരിശുദ്ധൻ പരിശുദ്ധൻ…
Verse 5
ഉർവ്വിയിൽ വന്നെന്റെ ദുരിതങ്ങളറിഞ്ഞവൻ നല്ലവൻ പരിശുദ്ധൻ മരണത്തെ ജയിച്ചവൻ ഉയരത്തിൽ മേവുവോൻ വല്ലഭൻ പരിശുദ്ധൻ പരിശുദ്ധൻ…
Verse 6
വീണ്ടും വരാമെന്ന് വാഗ്ദത്തം തന്നവൻ എൻ പ്രിയൻ പരിശുദ്ധൻ നിത്യതയിൽ വാസം നമുക്കായിട്ടൊരുക്കുവാൻ നിഖിലേശൻ പരിശുദ്ധൻ പരിശുദ്ധൻ…
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?