LyricFront

Alpakaalam maathram ie bhoovile vasam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അല്പകാലം മാത്രം ഈ ഭൂവിലെ വാസം സ്വർപ്പൂരമാണെന്റെ- നിത്യമാം വീട് എന്റെ നിത്യമാം വീട്
Verse 2
എൻപ്രയാണകാലം നാലുവിരൽ നീളം ആയതിൻ പ്രതാപം കഷ്ടത മാത്രം ഞാൻ പറന്നു വേഗം പ്രിയനോടു ചേരും വിൺമഹിമ പ്രാപിച്ചെന്നും - വിശ്രമിച്ചിടും-എന്നും
Verse 3
പാളയത്തിനപ്പുറത്ത് കഷ്ടമേൽക്കുക നാം പാടുപെട്ട യേശുവിന്റെ നിന്ദ ചുമക്കാം നിൽക്കും നഗരം ഇല്ലിവിടെ പോർക്കളത്തിലത്രേ നാം നിൽക്കവേണ്ട പോർപൊരുതു-യാത്ര തുടരാം-വേഗം
Verse 4
നാടുവിട്ടു വീടുവിട്ടു നാമധേയ കൂട്ടം വിട്ടു കാഠിന്യമാം ശോധനയിൽ യാനം ചെയ്തോരായ് കൂടി ഒന്നായ് വാഴാൻ വാഞ്ഛിച്ചെത്ര നാളായ് കാരുണ്യവാൻ പണികഴിച്ച-കൊട്ടാരം തന്നിൽ-ആ
Verse 5
മുത്തുമയമായ് വിളങ്ങും പട്ടണമാണത് പുത്തനെരുശലേം പുരം തത്രശോഭിതം വീഥി സ്വഛസ്ഫടിക തുല്യം തങ്കനിർമ്മിതമാം പട്ടണമതിന്റെ ഭംഗി-വർണ്ണ്യമല്ലഹോ- ഭംഗി
Verse 6
പാവനമാം പട്ടണത്തിലാരു കടന്നീടും പാപമറ്റ ജീവിതം നയിച്ചവരല്ലോ നീതിയായ് നടന്നു നേർ പറഞ്ഞു മന്നിൽ പാതിവ്രത്യമുള്ള മണവാട്ടി-മാത്രമേ-മണവാട്ടി
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?