LyricFront

Amba yerushalem ambarin

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അംബയെരുശലേം അമ്പരിൻ കാഴ്ചയിൽ അംബരേ വരുന്ന നാളെന്തു മനോഹരം
Verse 2
തൻമണവാളനു വേണ്ടിയലങ്കരി ച്ചുള്ളൊരു മണവാട്ടി തന്നെയിക്കന്യക
Verse 3
നല്ല പ്രവൃത്തികളായ സുചേലയെ മല്ലമിഴി ധരിച്ചുകൊണ്ടഭിരാമയായ്
Verse 4
ബാബിലോൻ വേശ്യയെപ്പോലിവളെ മരു ഭൂമിയിലല്ല കാൺമൂ മാമലമേൽ ദൃഢം
Verse 5
നീളവും വീതിയും ഉയരവും സാമ്യമായ് കാണുവതിവളിലാണന്യയിലല്ലതു
Verse 6
ഇവളുടെ സൂര്യചന്ദ്രർഒരുവിധത്തിലും വാനം വിടുകയില്ലവൾ ശോഭ അറുതിയില്ലാത്തതാം
Verse 7
രസമെഴുംസംഗീതങ്ങൾ ഇവളുടെ കാതുകളിൽ സുഖമരുളിടും ഗീതം സ്വയമിവൾ പാടിടും
Verse 8
കനകവുംമുത്തുരത്നം ഇവയണികില്ലെങ്കലും സുമുഖിയാമിവൾ കണ്ഠംബഹുരമണീയമാം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?