LyricFront

Amma than kunjungale marannu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അമ്മ തൻ കുഞ്ഞുങ്ങളെ മറന്നു പോകുമോ സിംഹം തന്റെ കുട്ടികളെ പട്ടിണികിടത്തുമോ (2)
Verse 2
അമ്മയേക്കാളുപരിയായ സ്നേഹം തന്നവൻ ജീവരക്തം ക്രൂശിന്മേൽ ചൊരിഞ്ഞുതന്നവൻ മറന്നുപോകുമോ നമ്മെ തള്ളിക്കളയുമോ (2) കർത്തൻ നമ്മെ കൈവിടുകില്ല-നാം ധൈര്യമായ് മുന്നേറിപ്പോയിടാം (2)
Verse 3
നാം അവനെ തിരെഞ്ഞെടുത്തതല്ല അവൻ നമ്മെ തിരെഞ്ഞെടുത്തതല്ലോ(2) ലോകസ്ഥാപനത്തിൻ മുൻപേ തേടിവന്ന ദിവ്യസ്നേഹം (2)
Verse 4
യേശുവിന്റെ മുഖത്തിൻ ശോഭ കണ്ടാൽ അന്ധകാരം വെളിച്ചമായി മാറും(2) തിരുമുഖത്തു നോക്കിടുന്നോർ ലജ്ജിതരായ് തീരുകില്ല(2)
Verse 5
ദൈവം നമ്മോടരുളിച്ചെയ്ത വാക്ക് ഒന്നുപോലും മാറിപ്പോകയില്ല(2) ഇന്നലേയും ഇന്നും എന്നും ഒന്നുപോൽ അനന്യൻ കർത്തൻ(2)
Verse 6
നമ്മെ എന്നും സ്നേഹിക്കുന്ന ദൈവം നമ്മെ വിട്ടു മാറിപ്പോകയില്ലാ(2) നിത്യം നമ്മെ വഴി നടത്തി നിത്യതയിൽ ചേർത്തിടുമേ(2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?