LyricFront

Anaadi nathhan yeshuven dhanam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അനാദിനാഥനേശുവെൻ ധനം അന്യനാം ഭൂവിലെന്നാൽ ധന്യനാം ഞാൻ ക്രിസ്തുവിൽ സദാ
Verse 2
സ്വർഗ്ഗത്തിലെൻ ധനം ഭദ്രം സുശോഭനം ഉലകത്തിന്റെ സ്ഥാപനം അതിനുമുൻമ്പുമെൻ ധനം ഉന്നതൻ ക്രിസ്തുവിൽ ദൈവം മുന്നറിഞ്ഞതാം അനാദി...
Verse 3
പാപത്തിന്നിച്ഛകൾ പാരിൻപുകഴ്ചകൾ കൺമയക്കും കാഴ്ചകൾ മൺമയരിൻ വേഴ്ചകൾ ഒന്നിലുമെൻ-മനമേതുമെ മയങ്ങിടാ അനാദി...
Verse 4
ഇന്നുള്ളശോധന നല്കുന്ന വേദന വിഷമമുള്ളതെങ്കിലും വിലയുണ്ടതിനു പൊന്നിലും വിശ്വസിച്ചാശ്രയിച്ചാനന്ദിക്കും ഞാൻ സദാ അനാദി...
Verse 5
കാലങ്ങൾ കഴിയുമ്പോൾ നിത്യത പുലരുമ്പോൾ ദൈവം ചെയ്തതൊക്കെയും നന്മയ്ക്കെന്നു തെളിയുമ്പോൾ യുക്തമായ് വ്യക്തമായ് കൃപയിൻ കരുതലറിയും നാം അനാദി...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?