Verse 1അനാദി സ്നേഹത്താൽ എന്നെ സ്നേഹിച്ച നാഥാ
കാരുണ്യത്തിനാൽ എന്നെ വീണ്ടെടുത്തവനേ(2)
Verse 2നിന്റെ സ്നേഹം വലിയത് നിന്റെ കരുണ വലിയത്
നിന്റെ കൃപയും വലിയത് നിന്റെ ദയയും വലിയത്
Verse 3അനാഥയായ എന്നെ അങ്ങ് തേടി വന്നല്ലോ
കാരുണ്യത്തിനാൽ എന്നെ ചേർത്തണച്ചല്ലോ(2) നിന്റെ...
Verse 4കടുപോന്ന നാളുകളെ ഓർക്കുമ്പോഴെല്ലാം
കണ്ണീരേടെ നന്ദി ചൊല്ലി സ്തുതിക്കുന്നു നാഥാ(2) നിന്റെ...
Verse 5നൊന്തു പെറ്റ അമ്മപോലും മറന്നിടുമ്പോഴും
മറക്കുകില്ല ഒരുനാളും എന്നു ചൊന്നവനേ(2) നിന്റെ...