LyricFront

Anantha snehame avarnnya rupane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അനന്ത സ്നേഹമേ അവർണ്യ രൂപനേ ആത്മനാഥനേ എൻ മോക്ഷമേ (2) അമേയമാം നിൻ മഹത്വവും അനസ്യൂതമാം നിൻ മൊഴികളും അലിഞ്ഞുചേരും ജീവനും അലയായി മാറും കൃപകളും അവിരാമം അഭികാമ്യം എൻ ജീവിതം (2)
Verse 2
എൻവഴിയിൽ നല്ലിടയൻ എന്റെ രക്ഷകൻ ഇടറിവീഴും വേളകളിൽ തുണയാകണേ എൻവഴിയിൽ നിന്റെ നാദം കാതോർക്കുവാൻ എന്നുമെന്നെ നിന്റെ തോളിൽ നീ വഹിക്കണേ പരാമർത്ഥ സ്നേഹത്തിൽ പരമോന്നത സവിധത്തിൽ അവിരാമം അഭികാമ്യം എൻ ജീവിതം (2)
Verse 3
കാൽവരിയിൽ നിത്യ ജീവൻ വീണ്ടെടുക്കുവാൻ ക്രൂശിതനായ് മർത്യ പാപം പോക്കിയവൻ നീ ആശയറ്റ വേളകളിൽ എന്റെ പ്രിയൻ നീ ആത്മനൊമ്പരങ്ങൾ കാണും എന്നിടയൻ നീ കുരിശോളമുയരും നിൻ കനിവെഴുന്ന സ്നേഹത്തിൽ അവിരാമം അഭികാമ്യം എൻ ജീവിതം (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?