LyricFront

Andhakaramerum lokayaathrayil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അന്ധകാരമേറും ലോകയാത്രയിൽ അന്ത്യത്തോളമെന്നെ കാത്തിടുന്നവൻ (2) ആദ്യനും അന്ത്യനും ആയവൻ വന്ദ്യനാം എന്റെ യേശു നായകൻ (2)
Verse 2
കഷ്ടതയിൽ നീ താൻ എന്റെ ഗോപുരം എൻ ശരണം എന്നഭയസ്ഥാനവും (2) നീയല്ലോ എൻ സങ്കേതം ബലമുള്ള കോട്ടയും നിർഭയം ഞാൻ നിന്നിലെന്നും പാർത്തിടും (2) അന്ധ...
Verse 3
ശോധനകളേറും സീയോൻ യാത്രയിൽ ഏകനല്ല ഞാൻ കൂടെയുണ്ടവൻ (2) നിൻ വചനമെന്നുമെൻ കാലുകൾക്കു ദീപമായ് ജീവിതാന്ത്യത്തോളം താൻ നടത്തിടും (2) അന്ധ...
Verse 4
ദുർഘടങ്ങളെങ്ങും ഏറി വരുമ്പോൾ ദുഃഖഭാരങ്ങളാൽ ഞാൻ വലയുമ്പോൾ(2) ആകുലം മാറ്റിടും ആനന്ദം ഏകിടും യേശുവിന്റെ സ്നേഹമാർവ്വിൽ ചാരും ഞാൻ (2) അന്ധ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?