LyricFront

Anekarum thetti ozhinjidum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അനേകരും തെറ്റി ഒഴിഞ്ഞിടും നാളിൽ അനന്ത കൃപയിൽ ഉറച്ചു നിൽപ്പാൻ ധൈര്യം പകരണമേ... അനുഗ്രഹത്താൽ എന്നും നിറക്കേണമേ അനന്ത സ്നേഹത്തിൻ അധിപതിയായോനെ (2)
Verse 2
പ്രിയനേ നിൻ വരവേറ്റം അടുത്തൂ.. കേൾക്കുന്നീറ്റു നോവിന്നാരംഭം (2 ഭൂതലമെങ്ങും വരുവാനുള്ളതാം പരീക്ഷയിൻ നാളിൽ കാത്തീടേണമേ (2)
Verse 3
സ്തുതികൾ പാടി ഞാൻ നിൻ വരവിന്നായ് ഒരുങ്ങീടുന്നു കരുതീടുന്നു എൻ വിളക്കിന്നുള്ളിൽ എണ്ണയും... (2 താമസമരുതേ എൻ പ്രിയ നാഥാ കാഹളധ്വനി ഞാൻ കേട്ടിടും (2)
Verse 4
വാന മേഘത്തിൽ നീ വീണ്ടും വന്നീടും മുൻപേ മാനവ ഹൃദയങ്ങൾ നിന്നെ ഒന്നറിഞ്ഞീടുവാൻ (2 തിരു വചനത്താലേ ഈ ഭൂതലമൊന്നാകെ(2 നിൻ ദിവ്യ സ്നേഹത്താൽ നിറഞ്ഞീടട്ടെ (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?