LyricFront

Ange pirinjoru jeevitham vendaa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അങ്ങേപിരിഞ്ഞൊരു ജീവിതം വേണ്ടാ അങ്ങേ അകന്നുഞാൻ പോകയുമില്ലാ അങ്ങ് മാത്രമെന്നിൽ സ്വന്തമായുള്ളൂ അങ്ങല്ലാതെന്നിൽ വേറാരുമില്ലാ
Verse 2
യേശുവേ എൻ സ്നേഹമേ എന്നെന്നും എൻ സ്വന്തമേ(2)
Verse 3
ആരുമില്ലാതേകനായ് ഞാനലഞ്ഞ വേളയിൽ എന്നരികിൽ വന്നവനേ കണ്ണുനീരും തുടച്ചു സങ്കടങ്ങൾ പോക്കി മാർവോട് ചേർത്തണച്ചു അങ്ങേപോലൊരു സ്നേഹിതൻ എങ്ങുമില്ല ആ സ്നേഹത്തേക്കാളൊന്നും വേറെയില്ല സ്നേഹിതർ പോയാലും ഉറ്റവരകന്നാലും രക്ഷകനാം യേശു കൂടെയുണ്ട്
Verse 4
അങ്ങിൽ കാണുന്നു ഞാൻ നിത്യസ്നേഹത്തെ അങ്ങിൽ കാണുന്നു ഞാൻ നിത്യജീവനേ അങ്ങിൽ കാണുന്നു ഞാൻ നിത്യ രക്ഷയെ അങ്ങിൽ കാണുന്നു ഞാൻ നിത്യ ജീവനേ
Verse 5
യേശുവേ എൻ ജീവനേ എന്നെന്നും എൻ സ്വന്തമേ(2)
Verse 6
പേരുചൊല്ലിവിളിച്ചു ഉള്ളങ്കൈയ്യിൽ വരച്ചു കണ്മണിപോൽ കാത്തു ഭരമെല്ലാം ചുമന്നെൻ പാപമെല്ലാംപോക്കാൻ ചങ്കിലെചോരവാർത്തു കരുതീടാനൊരുവനായ് യേശുമാത്രം നടത്തീടും അവനെന്നെ അന്ത്യംവരെ ഞാനെന്നും ജീവിപ്പാൻ കാൽവരി ക്രൂശതിൽ തൻജീവനെപോലും വെടിഞ്ഞവനേ
Verse 7
ആ കാൽകരങ്ങൾ ആണിപ്പഴുതാൽ ആ ശിരശതും മുൾമുടിയാൽ തിരുശരീരമോ ഉഴവ്ചാലായ് ആ കൺകളിൽ സ്നേഹം മാത്രമായ്
Verse 8
യേശുവേ എൻ പ്രാണനെ എന്നെന്നും എൻ സ്വന്തമേ (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?