Anparnnoren paran ulakil thumpa
Verse 1അൻപാർന്നൊരനെൻ പരനുലകിൽ തുമ്പങ്ങൾ തീർക്കുവാൻ വരുമേ
എൻപാടുകളകന്നിടുമേ ഞാൻ പാടി കീർത്തനം ചെയ്യുമേ
Verse 2നീതിയിൻ സൂര്യനാം മനുവേൽ ശ്രീയേശു ഭൂമിയിൽ വരുമേ
ഭീതിയാം കൂരിരുളകലും നീതി പ്രഭയെങ്ങും നിറയും
Verse 3മുഴങ്ങും കാഹളധ്വനിയി ലുയിർക്കുമേ ഭക്തരഖിലം
നാമുമൊരു നൊടിയിടയിൽ ചേരും പ്രാണപ്രിയന്നരികിൽ
Verse 4തൻകൈകൾ കണ്ണുനീർ തുടയ്ക്കും സന്താപങ്ങൾ പരിഹരിക്കും
ലോകത്തെ നീതിയിൽ ഭരിക്കും ശോകപ്പെരുമയും നശിക്കും
Verse 5നാടില്ല നമുക്കീയുലകിൽ വീടില്ല നമുക്കീ മരുവിൽ
സ്വർലോകത്തിൻ തങ്കത്തെരുവിൽ നാം കാണും വീടൊന്നു വിരവിൽ
Verse 6കുഞ്ഞാട്ടിൻ കാന്തയാം സഭയേ നന്നായുയർത്തു നിൻ തലയെ
ശാലേമിൻ രാജനാം പരനേ സ്വാഗതം ചെയ്ക നിൻ പതിയെ
Verse 7പാടുവിൻ ഹാ ജയഗീതം പാടുവിൻ സ്തോത്ര സംഗീതം
പാടുവിൻ യേശുരക്ഷകന്നു ഹല്ലേലുയ്യാ ഹല്ലേലുയ്യാ
Verse 1anapaarnnoranen paranulakil thumpngal theerkkuvaan varume
enapaadukalakannidume njaan paadi keertthanam cheyyume
Verse 2neethiyin sooryanaam manuvel shreeyeshu bhoomiyil varume
bheethiyaam koorirulakalum neethi prabhayengum nirayum
Verse 3muzhngum kaahala dhvaniyil uyirkkume bhaktharakhilam
naamum oru nodiyidayil cherum praanapriyann arikil
Verse 4than kaikal kannuneer thudaykkum santhaapngal pariharikkum
lokatthe neethiyil bharikkum shokapperumayum nashikkum
Verse 5naadilla namukke'yulakil veedilla namukke maruvil
swarlokatthin thangka'ttheruvil naam kaanum veedonnu viravil
Verse 6kunjaattin kaanthayaam sabhaye nannaay uyartthu nin thalaye
shaalemin raajanaam parane svaagatham cheyka nin pathiye
Verse 7paaduvin ha jaya geetham paaduvin sthothra samgeetham
paaduvin yeshu rakshakannu halleluyyaa halleluyyaa
Download Song