Anpin roopi yeshu natha ninnishttam
Verse 1അൻപിൻ രൂപി യേശുനാഥാ നിന്നിഷ്ടം എന്നിഷ്ടമാക്ക
കുരിശിൽ തൂങ്ങി മരിച്ചവനെ എന്നെ തേടി വന്നവനെ
Verse 2മൃത്യുവിന്റെ താഴ്വരയിൽ ഞാൻ തെല്ലും ഭയപ്പെടില്ല
പാതാളത്തെ ജയിച്ചവനെ നിന്നിൽ നിത്യം ആശ്രയിക്കും
Verse 3എന്തു ഞാൻ നിനക്കു നൽകും എന്നെ വീണ്ടെടുത്ത ദൈവമേ
ഏഴയായി ഞാൻ കിടന്നു എന്നെ തേടി വന്നവനെ
Verse 4നിന്മുഖത്തു ഞാൻ നോക്കിടുമേ-വേറെയാരുമില്ലെനിക്ക്
ദേവാ നിന്റെ നിഴലിൻകീഴിൽ-നിത്യം ചേർന്നു വസിച്ചിടും ഞാൻ
Verse 5ജീവനോ മരണമതോ ഏതായാലും സമ്മതം താൻ
കുശവൻ കയ്യിൽ കളിമൺപോൽ ഗുരുവേ എന്നെ നൽകിടുന്നെ
Verse 6എല്ലാം വെള്ളക്കുമിളപോലെ-മാറി മാറി മറഞ്ഞിടുന്നേ
ഈ ലോകത്തിൻ പ്രഭാവങ്ങൾ എല്ലാം മായ മായതന്നെ
Verse 7എൻ ഹൃദയത്തെ നീയെടുത്തു നിത്യം എന്നിൽ വസിച്ചിടേണം
എൻ സ്വന്തം യേശുവേ നീ താൻ-നിൻ സ്വന്തം ഞാനെന്നുമെന്നും
Verse 8രോഗം നാശം നിന്ദ ദുഷി വേറെ എന്തുവന്നാലും
വാഴും യേശു പാദത്തിൽ ഞാൻ മുത്തം ചെയ്യും അവന്റെ പാദം
Verse 1anpin roopi yeshu nathhaa ninnishttam ennishttam aakka
kurishil thoongi maricchavane enne thedi vannavane
Verse 2mrithyuvinte thaazhvarayil njaan thellum bhayappedilla
paathaalatthe jayicchavane ninnil nithyam aashrayikkum;-
Verse 3enthu njaan ninakku nalkum enne veendeduttha daivame
ezhayaayi njaan kidannu enne thedi vannavane;-
Verse 4nin mukhatthu njaan nokkidume-veteyaarum illenikke
devaa ninte nizhalinakeezhil-nithyam chernnu vasicchidum njaan;-
Verse 5jeevano maranamatho ethaayaalum sammatham thaan
kushavan kayyil kalimanapol guruve enne nalkidunne;-
Verse 6ellaam vellakkumilapole-maari maari maranjnjidunne
ie lokatthin prabhaavngal ellaam maaya maayathanne;-
Verse 7en hridayatthe neeyedutthu nithyam ennil vasicchidenam
en svantham yeshuve nee thaan-nin svantham njaan ennumennum;-
Verse 8rogam naasham ninda dushi vere enthu vannaalum
vaazhum yeshu paadatthil njaan muttham cheyyum avante paadam;-
Download Song