Anpitho yeshunaayakaa thannitho
Verse 1അൻപിതോ യേശുനായകാ
തന്നിതോ ഏഴയ്ക്കായ് നിൻജീവനെ
പാപിയാമെൻ പാപമെല്ലാം
പോക്കിയൻപിൽ വീണ്ടുകൊൾവാൻ താണിറങ്ങിയോ?
Verse 2എത്രയോ അതിക്രമം ചെയ്ത ദോഷി ഞാൻ
എനിക്കിരക്ഷ ലഭിക്കുമെന്നു നിനച്ചതില്ല ഞാൻ
കനിവുതോന്നാൻ തിരിഞ്ഞുകൊൾവാൻ
അരുമസുതനായണച്ചുകൊൾവാൻ കരളലിഞ്ഞിതോ അൻ...
Verse 3മരണത്തിൻ തരുണങ്ങൾ പലതു വന്നതും
മരണദൂതനരിയുവാനെൻ അരികിൽ നിന്നതും
ഇരുളിലായ് ഞാൻ ദുരിതമോടെ
കരയുന്നതും കണ്ടു വീണ്ട അരുമനാഥനെ അൻ...
Verse 4ഒരിക്കൽ പ്രകാശനം ലഭിച്ചശേഷമായ്
സ്വർഗ്ഗീയമാം ദാനം ആസ്വദിച്ചിടുവാനും
ആത്മദാനം നൽവചനം വരുന്നലോകത്തിൻ
ശക്തിയും ഞാനും പ്രാപിപ്പാൻ അൻ...
Verse 5എന്നു നീ വന്നീടും പെന്നുനായകാ
വരവിന്നായി കാത്തിരുന്നൻ കണ്ണുമങ്ങുന്നേ
അരുമനാഥൻ തിരുമുഖം ഞാൻ
കണ്ടു സങ്കടങ്ങളെല്ലാം നീങ്ങി വാഴുമെ അൻ...
Verse 6ജാതികൾ ക്രിസ്തുവിൽ ഏകദേഹമായ്
വഗ്ദത്തത്തിലും സമമാം ഓഹരിക്കാരായ്
വൻ മഹിമയ്ക്കാകയും തൻ
കൂട്ടവകാശികളായ് തൻകൂടെ വാഴുവാൻ അൻ...
Verse 7ക്രിസ്തുവിൻ സാക്ഷ്യവും സകല ജ്ഞാനവും
കൃപാവരങ്ങളഖിലവും നിറഞ്ഞ് സ്ഥിരതയായ്
അരുമനാഥൻ വരവിനായ് ഞാൻ
വിരവോടെ ഒരുങ്ങിനില്പാൻ കഴിവുനൽകിയ അൻ...
Verse 1anpitho yeshu nayakaa
thannitho ezhaykkaay nin jeevane
paapiyaamen paapamellaam
pokkiyanpil veendukolvaan thanirangkiyo?
Verse 2ethrayo athikramam cheytha doshi njaan
enikkiraksha labhikkumennu ninachathilla njaan
kanivuthonnaan thirinjukolvaan
arumasuthanay anachukolvaan karalalinjitho;- an...
Verse 3maranathin tharunangkngal palathu vannathum
marana duthan ariyuvaanen arikil ninnathum
irulilaay njaan durithamode
karayunnathum kandu veenda aruma nathhane;- an...
Verse 4orikkal prakashanam labhichasheshamaay
swarggeyamaam danam aasvadichiduvanum
aathma danam nalvachanam varunna lokathin
shakthiyum njanum prapippaan;- an...
Verse 5ennu nee vannedum pennu naayakaa
varavinnaayi kathirunnan kannu mangunne
aruma nathhan thirumukham njaan
kandu sangkadangkgalellam neengki vazhume;- an...
Verse 6jaathikal kristhuvil ekadehamaay
vagdathathilum samamam oharikkaaraay
van mahimaykkaakayum than
kuttavakaashikalaay than kude vaazhuvaan;- an...
Verse 7kristhuvin sakshyavum sakala jnjanavum
krupavarangkalakhilavum niranje sthhirathayaay
aruma nathhan varavinaay njaan
viravode orungkinilppan kazhivunalkiya;- an...
Download Song