Anudinamenne pularthunna daivam
Verse 1അനുദിനമെന്നെ പുലർത്തുന്ന ദൈവം
അനവധി നന്മകൾ നൽകിടുന്നു
അനന്തമാം തിരുകൃപമതിയേ
അനുഗ്രഹ ജീവിതം നയിച്ചിടുവാൻ(2)
Verse 2അവനിയിലെ അനർത്ഥങ്ങളാൽ
അലയുവാനവനെന്നെ കൈവിടില്ല(2)
അകമേ താനരൂപിയായുള്ളതിനാൽ
ആകുലമില്ലെനിക്കാധിയില്ല
Verse 3ജീവിതമാം എൻപടകിൽ
വൻതിരമാല വന്നാഞ്ഞടിച്ചാൽ (2)
അമരത്തെൻ അഭയമായ് നാഥനുണ്ടേ
അമരും വൻകാറ്റും തിരമാലയും
Verse 4ബലഹീനമാം എൻ ശരീരം
ഈ മണ്ണിൽ മണ്ണായി തീരുമെന്നാൽ(2)
തരും പുതുദേഹം തൻ ദേഹസമം
തേജസ്സെഴുന്നൊരു വിൺശരീരം
Verse 1Anudimenne pularthunna daivam
Anavadi nanmakal nalkidunnu
Anthamam thiru-krupamathiye
Anugraha jeevitham nayichiduvan
Verse 2Avaniyile anar-thhagkalal
Alayuvan avanenne kayividilla
Akame thanarupiyay ullathinal
Aakulamilleni-kkadhiyilla;-
Verse 3Jeevitham en padakil
Vanthiramala vanna aanjadichal
Amarathen abhayamay nathhanunde
Amarum vankattum thiramalaum;-
Verse 4Balahenamam en shariram
Ie mannil mannayi therumennal
Tharum puthu-deham than dehasamam
Thejasezhunnoru vinshariram;-
Download Song