Anugrahakkadale ezhunnallivarika
Verse 1അനുഗ്രഹക്കടലേ! എഴുന്നള്ളിവരിക'യി-
ന്നനുഗ്രഹമടിയാരിലളവെന്യേ പകരാൻ
പിച്ചളസർപ്പത്തെ നോക്കിയ മനുജർ-
ക്കൊക്കെയുമനുഗ്രഹജീവൻ നീ നൽകിയെ
Verse 2എന്നിൽനിന്നു കുടിച്ചീടുന്നോർ വയറ്റിൽ നി-
‘ന്നനുഗ്രഹ ജല നദിയൊഴുകുമെന്നരുളി നീ
പന്ത്രണ്ടപ്പോസ്തലന്മാരിൽ കൂടാദ്യമായ്
പെന്തെക്കോസ്തിൻ നാളിലൊഴുകിയ വൻ നദി
Verse 3:
ആത്മമാരി കൂടാതെങ്ങനെ ജീവിക്കും
ദേശങ്ങൾ വരണ്ടുപോയ് ദൈവമേ കാണണെ
യോവേൽ പ്രവാചകൻ ഉരച്ച നിൻ വാഗ്ദത്തം
ഞങ്ങളിലിന്നു നീ നിവൃത്തിയാക്കീടേണം
Verse 4:
പരിശുദ്ധകാര്യസ്ഥൻ ഞങ്ങളിൽ വന്നെല്ലാ-
ക്കുറവുകൾ തീർക്കണം കരുണയിൻ നദിയെ
വീട്ടിലും നാട്ടിലും വഴിയിലും പുഴയിലും
ഏവർക്കുമനുഗ്രഹം അടിയങ്ങളായിടാൻ
Verse 5:
മരുപ്രദേശം പാട്ടോടുല്ലസിച്ചാനന്ദി
ച്ചേദനു തുല്യമായ് സുഗന്ധങ്ങൾ വീശണം
പീശോൻ ഗീഹോൻ നദി ഹദ്ദേക്കൽ ഫ്രാത്തതും
മേദിനിയിൽ ഞങ്ങൾക്കേകണം ദൈവമേ
Verse 6:
കുരുടന്മാർ കാണണെ ചെകിടന്മാർ കേൾക്കണെ
മുടന്തുള്ളോർ ചാടണെ ഊമന്മാർ പാടണെ
വീണ്ടെടുത്തോരെല്ലാം കൂട്ടമായ്ക്കൂടി നിൻ
എതിരേല്പിൻ ഗാനങ്ങൾ ഘോഷമായ് പാടണം
Verse 7:
സിംഹങ്ങൾ കേറാത്ത വഴി ഞങ്ങൾക്കേകണെ
ദുഷ്ടമൃഗങ്ങൾക്കു കാടുകളാകല്ലെ
രാജമാർഗ്ഗെ ഞങ്ങൾ പാട്ടോടുമാർപ്പോടും
കുരിശിന്റെ കൊടിക്കീഴിൽ ജയത്തോടു വാഴുവാൻ
Verse 8:
സീയോൻ യാത്രക്കാരെ, ദൈവമേ ഓർക്കണേ
വഴിമദ്ധ്യേ അവർക്കുള്ള സങ്കടം തീർക്കണേ
വരുമെന്നരുളിയ പെന്നുകാന്താ നിന്റെ
വരവിനു താമസം മേലിലുണ്ടാകല്ലെ
Verse 1anugrahakkadale ezhunnallivarika'yi-
nnanugrahamadiyaril alavenye pakaran
pichalasarppathe nokkiya manujar-
kkokkeyumanugraha jeevan nee nalkiye
Verse 2ennil ninnu kudichedunnor vayattil ni-
'nnanugraha jala’nadi ozhukumennaruli nee
panthrandapposthlanmaril kudadyamaay
penthekkosthin nalilozhukiya van nadi;-
Verse 3aathmari kudathengane jeevikkum
deshangal varandupoy daivame kaanane
yovel pravachakan uracha nin vagdatham
njangalilinnu nee nivrthiyakkeedenam;-
Verse 4parishudhakaryasthan njangalil vannella-
kkuravukal therkkanam karunayin nadiye
vettilum nattilum vazhiyilum puzhayilum
eevarkkumanugraham adiyangalayidan;-
Verse 5marupradesham pattodullasichanandi
chedanu thulyamay suganadhangal veeshanam
peeshon geehon nadi haddekkal phrath’athum
mediniyil njangalkkekanam daivame;-
Verse 6kurudanmar kanane chekidanmar kelkkane
mudanthullor chadane oomanmar padane
vendeduthorellam kuttamay’kkudi nin
ethirelpin ganangal ghoshamay padanam;-
Verse 7simhangal keratha vazhi njangalkkekane
dushda’mrigangalkku kadukalakalle
rajamargge njangal pattodumarppodum
kurishinte kodikkezhil jayathodu vazhuvan;-
Verse 8seeyon yathrakkare, daivame orkkane
vazhimadhye avarkkulla sangkadam therkkane
varumennaruliya pennukantha ninte
varavinu thamasam melilundakalle;-
Download Song